താമസ, തൊഴിൽ നിയമലംഘനം: മുത്‌ലയിൽ 168 തൊഴിലാളികൾ പിടിയിൽ

പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി

Update: 2025-08-21 11:01 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ലയിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടത്തിയ വ്യാപക പരിശോധനയിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 168 തൊഴിലാളികൾ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും അതോറിറ്റിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ 130 പേർ ഗാർഹിക തൊഴിലാളികളും, 38 പേർ സ്വകാര്യ മേഖലയിലെ ജീവനക്കാരുമാണെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെ സ്‌പോൺസർ ചെയ്ത തൊഴിലുടമകളുടെ ഫയലുകൾ തൊഴിൽ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ നിയമലംഘകരെയും നിയമനടപടികൾക്കായി റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തിട്ടുണ്ട്. തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനും, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാനും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News