സഹേല്‍ ആപ്പില്‍ ഇനി അംഗീകൃത സിഗ്നേച്ചറും; പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത്

സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

Update: 2023-04-27 18:41 GMT

കുവൈത്ത്: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. അംഗീകൃത സിഗ്നേച്ചര്‍ സേവനമാണ് പുതുതായി ചേര്‍ത്തത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

Full View

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 284 ലേറെ ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പ് വഴി ലഭ്യമായിട്ടുള്ളത്. ബിസിനസ് ഉടമകൾക്കായുള്ള സഹേൽ ആപ്ലിക്കേഷന്‍റെ പതിപ്പിലാണ് പുതിയ പരിഷ്കാരം കൊണ്ട് വന്നത്. ഉപഭോക്താവ് സഹേൽ ബിസിനസ് ആപ്പ് ആക്സസ് ചെയ്തതിന് ശേഷം അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ ലിസ്റ്റിൽ നിന്നും പബ്ലിക് അതോറിറ്റിയുടെ സേവനങ്ങൾ തെരഞ്ഞെടുക്കണം.

Advertising
Advertising

തുടര്‍ന്ന് സിഗ്നേച്ചര്‍ ചെയ്യുന്നയാളെ ചേര്‍ത്തതിന് ശേഷം ആവശ്യമായ ഫയൽ നമ്പർ, ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. അതിന് ശേഷം ഒപ്പിട്ടയാളുടെ ഇലക്ട്രോണിക് സിഗ്നേച്ചര്‍ രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് പബ്ലിക് അതോറിറ്റി അംഗീകരിക്കുകയും ചെയ്യും. ഡാറ്റ വെരിഫിക്കേഷനും രേഖകളുടെ സാധുതയും ഉറപ്പു വരുത്തിയതിന് ശേഷം ഇലക്ട്രോണിക് ഫയല്‍ തൊഴിൽ വകുപ്പിലേക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ്പ് ഒരുക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിലേറെ വരിക്കാരാണ് നിലവില്‍ സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News