കുവൈത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം

കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല.

Update: 2023-04-27 18:42 GMT
Advertising

കുവൈത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം. കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല.

Full View

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ ചെയർമാൻ ദഹര്‍ അൽ-സുവായൻ ആവശ്യപ്പെട്ടു. കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല.

കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവിഗേഷന്‍ ഉപകരണങ്ങളും മത്സ്യങ്ങളും അടക്കം മോഷ്ടിച്ച കൊള്ളക്കാര്‍ മത്സ്യത്തൊഴിലാളിയെ തോക്ക് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് കോസ്റ്റ് ഗാർഡ് ബോട്ടുകളുടെ സഹായത്തോടെയാണ് ബോട്ടുകള്‍ കരയിലേക്ക് തിരിച്ചെത്താനായത്. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ സുവയാന്‍ അഭ്യര്‍ഥിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News