ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം: കുവൈത്ത് ദേശീയ അസംബ്ലി അംഗങ്ങള്‍

ഇസ്രായേൽ അധിനിവേശത്തിനെതിരെ ,തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണയ്ക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു

Update: 2023-10-15 17:58 GMT

ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് ദേശീയ അസംബ്ലി അംഗങ്ങള്‍. ഇസ്രായേൽ അധിനിവേശത്തിനെതിരെ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണയ്ക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.

പാര്‍ലിമെന്റ് അംഗങ്ങളായ സൗദ് അൽ അസ്ഫൂർ, ഷുഐബ് ഷാബാൻ, ഹമദ് അൽ-എൽയാൻ, ജറാഹ് അൽ-ഫൗസാൻ എന്നീവരാണ് രംഗത്ത് വന്നത്.ഗാസയിലേക്ക് മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴി തുറക്കണം.ഗാസയിലെ ജനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നിരായുധരായ സാധാരണക്കാര്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാനും അവരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിൻ്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

Advertising
Advertising

ആഗോള തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി പലസ്തീന്‍ ജനതയെ സംരക്ഷിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കുവൈത്തി പ്രമുഖരുടെ നേതൃത്വത്തില്‍ അൽ-ഇറാദ സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിലും നിരവധി പാര്‍ലിമെന്റ് അംഗങ്ങള്‍ പങ്കെടുത്തിരുന്നു.ക്രൂരമായ വ്യോമാക്രമണം നടത്തുമ്പോയും അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് ആശ്ചര്യപ്പെടുന്നതായി പാര്‍ലിമെന്റ് അംഗം അബ്ദുല്ല അൽ മുദാഫ് പറഞ്ഞു.ഫലസ്തീൻ പ്രശ്‌നം തങ്ങളുടെയും പ്രശ്‌നമാണെന്നും , അവരെ പഠിപ്പിക്കാനാണ് തന്റെ കുട്ടികളോടൊപ്പം അൽ-ഇറാദ സ്‌ക്വയറിൽ എത്തിയതെന്നും പാര്‍ലിമെന്റ് അംഗം ബദർ നഷ്മി അൽ അൻസി പറഞ്ഞു.പലസ്തീന്‍ ജനതക്ക് നീതി കൈവരിക്കാന്‍ കഴിയുന്ന സമഗ്രമായ പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളും അടക്കം നൂറുക്കണക്കിന് പേരാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News