Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: തണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ചു. ഫാ.ബിനു എബ്രഹാം ഉദ്ഘാടനം ചെയ്തു. അനിൽ ആറ്റുവാ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ പ്രസിഡന്റ് അബ്ദുൽ കലാം മൗലവി റമദാൻ സന്ദേശം നൽകി. താഹ, ജിനു കെ.വി, ഇട്ടിച്ചൻ,സലിം സിറ്റി, അനൂപ് ഒലിക്കൽ, ജലീൽ തൃശൂർ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷാനവാസ് ബഷീർ സ്വാഗതവും ട്രഷറർ അനന്തപത്മനാഭൻ നന്ദിയും പറഞ്ഞു.