അവധി കഴിഞ്ഞു കുവൈത്തിലേക്ക് മടങ്ങവെ പ്രവാസി വിമാനത്തിൽ മരിച്ചു

തിരൂർ പെരുമണ്ണ സ്വദേശി ഹംസയാണ് മരിച്ചത്

Update: 2024-05-27 15:46 GMT
Editor : Thameem CP | By : Web Desk

അവധിക്കുശേഷം നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി വിമാനത്തിൽ മരിച്ചു. തിരൂർ പെരുമണ്ണ സ്വദേശി ഹംസയാണ് (46) തിങ്കളാഴ്ച മരിച്ചത്. കുവൈത്ത് എയർവേസിൽ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ച ഹംസ വിമാനത്തിൽ വെച്ച് മരിക്കുകയായിരുന്നു. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായ ഹംസ ഫർവാനിയയിൽ ടൈലറിങ് ജോലികൾ നടത്തിവരികയായിരുന്നു. മാതാവിന് അസുഖമായതിനാൽ രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. പെരുമണ്ണ മുണ്ടിയൻതറ പള്ളിപ്പടി മേനാട്ടിൽ മുഹമ്മദിന്റെ മകനാണ്. സഹോദരങ്ങൾ: കോയാപ്പു, ഹുസൈൻ,അഹ്സൻ,സൈദലവി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News