മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

Update: 2022-05-05 14:56 GMT

കുവൈത്ത് ആതിഥ്യം വഹിക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. കുവൈത്തിലെയും മറ്റു അറേബ്യന്‍ രാജ്യങ്ങളിലെയും മരുഭൂമിയില്‍ കാണപ്പെടുന്ന അല്‍ ഹെസ്‌നി എന്ന ചുവപ്പ് നിറമുള്ള കുറുക്കനാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം.


 


കഠിനമായ മരുഭൂമിയില്‍ ജീവിക്കാനുള്ള കഴിവിന് പേരുകേട്ടതിനാലാണ് അല്‍ഹെസ്നിയെ കായികമേളയുടെ മാസ്‌കോട്ട് ആയി തിരഞ്ഞെടുത്തതെന്ന് സുപ്രീം ഓര്‍ഗനൈസിങ് കമ്മിറ്റി അംഗവും വനിതാ സ്പോര്‍ട്സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് പറഞ്ഞു.

മെയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ മെയ് 13നു ആരംഭിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News