കുവൈത്തില്‍ ജാബിര്‍ പാലത്തില്‍ നിന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

വിദേശികളുടക്കം നിരവധി പേരാണ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്

Update: 2022-12-21 17:33 GMT

കുവൈത്തില്‍ ജാബിര്‍ പാലത്തില്‍ നിന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.വിദേശികളുടക്കം നിരവധി പേരാണ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സമാനമായ സംഭവത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ റസ്ക്യൂ സംഘം രക്ഷപ്പെടുത്തി.

വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു . പരിക്ക് പറ്റിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തില്‍ ആത്മഹത്യ ശ്രമം നടത്തുന്നത് കുറ്റകരമാണ്. മാനസിക പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യ വര്‍ദ്ധിക്കുവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News