പ്രമുഖ വ്യാപാര സമുച്ചയം സൂഖ് ഷർഖ് കുവൈത്ത് സർക്കാർ ഏറ്റെടുക്കുന്നു

Update: 2023-02-22 04:02 GMT

കുവൈത്തിലെ പ്രമുഖ വ്യാപാര സമുച്ചയമായ സൂഖ് ഷർഖ് സർക്കാർ ഏറ്റെടുക്കുന്നു. 1998ലാണ് സൂക്ക് ഷർഖ് ആരംഭിച്ചത്. രാജ്യത്തെ പ്രധാന ആകർഷണമായ വാണിജ്യ സമുച്ചയം സ്വകാര്യ കമ്പനിയായ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്നു ഇതുവരെ ടത്തിയിരുന്നത്.

ഇത് സംബന്ധമായ നിർദ്ദേശം കമ്പനിക്ക് നൽകിയതായി അധികൃതർ അറിയിച്ചു. അതേസമയം നിലവിൽ വാണിജ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കടകളെ പുതിയ തീരുമാനം ബാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൂക്ക് ഏറ്റെടുക്കൽ പൂർത്തിയാകുന്നത് അനുസരിച്ച് പുതിയ ടെണ്ടർ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചനകൾ.

Advertising
Advertising



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News