Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി.തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ് നോമ്പ്. സ്വന്തത്തെ ശുദ്ധീകരിക്കാനും, തനിക്കും ചുറ്റുമുള്ളവർക്കും വേണ്ടി ദൈവത്തോട് ചോദിക്കാനുമുള്ള സുവർണാവസരവുമാണ് റമദാന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
യാസർ അധ്യക്ഷത വഹിച്ചു. രവിചന്ദ്രൻ ആശംസാപ്രസംഗം നടത്തി. കെ.ഐ.ജി ഏരിയ പ്രസിഡൻറ് അറഫാത് സംബന്ധിച്ചു. സൗഹൃദ വേദി സെക്രട്ടറി സൽവാസ് പരപ്പിൽ സ്വാഗതവും മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.