സാങ്കേതിക പ്രശ്നമുണ്ട്; ക്ലൗഡ്ഫ്ലെയർ സാങ്കേതിക തകരാർ കുവൈത്തിലും

നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു

Update: 2025-11-18 15:25 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലും ക്ലൗഡ്ഫ്ലെയറിലെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപെട്ടു. സൈറ്റുകൾ തുറക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് “Internal Server Error”, “Cloudflare Challenge Error” എന്നീ സന്ദേശങ്ങളാണ് ലഭിക്കുന്നത്. തകരാറിനെ തുടർന്ന് ചില വാർത്താ സൈറ്റുകളും ആപ്പുകളും ഇപ്പോൾ പ്രവേശനയോഗ്യമല്ല.

സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ക്ലൗഡ്ഫ്ലെയർ അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിഹാരം പൂർത്തിയായ ഉടൻ സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News