കുവൈത്തില്‍ വരും ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത
'മാര്‍ച്ച് എട്ട് മുതല്‍ രാജ്യം കാലാവസ്ഥ മാറ്റത്തിന്‍റെ പ്രത്യേക ഘട്ടത്തിലേക്ക് പ്രവേശിക്കും'
Update: 2023-03-05 18:26 GMT
കുവൈത്തില്‍ വരും ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. മാര്‍ച്ച് എട്ട് മുതല്‍ രാജ്യം കാലാവസ്ഥ മാറ്റത്തിന്‍റെ പ്രത്യേക ഘട്ടത്തിലേക്ക് പ്രവേശിക്കും. പൊടിപടലങ്ങള്‍ ഉയര്‍ത്തി വിടുന്ന ശക്തമായ തെക്കുകിഴക്കന്‍ കാറ്റാണ് കാലാവസ്ഥ മാറ്റത്തിന്‍റെ പ്രധാന അടയാളമെന്നും ഫഹദ് അൽ-ഒതൈബി അറിയിച്ചു.
തിങ്കൾ മുതൽ ബുധനാഴ്ച വരെ ഇടയ്ക്കിടെ മഴയും പൊടിക്കാറ്റും ഉണ്ടാകും. ഈ ആഴ്ചയോടെ ശൈത്യകാലം അവസാനിച്ച് വസന്തകാലം ആരംഭിക്കും. ചില നേരങ്ങളില്‍ മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റടിക്കുക. ഇതോടൊപ്പം അന്തരീക്ഷ ഉക്ഷ്മാവ് ഉയരുകയും ചൂട് കൂടുകയും ചെയ്യും. വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ അന്തരീക്ഷ താപനില 32 മുതൽ 32 വരെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.