ഷാബ് പാർക്കിൽ വിന്റർ വണ്ടർലാൻഡ്; ഡിസംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും
സാഹസികതയും കൗതുകവും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും വിന്റർ വണ്ടർലാൻഡ് നൽകുക
Update: 2022-10-22 14:15 GMT
കുവൈത്ത് സിറ്റി: ഷാബ് പാർക്കിൽ ഡിസംബർ ഒന്നുമുതൽ വിന്റർ വണ്ടർലാൻഡ് പ്രവർത്തനം ആരംഭിക്കുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണ സ്റ്റാളുകളും ചെറു വിൽപനകേന്ദ്രങ്ങളും പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്.
നാല് മാസത്തിനുള്ളിലാണ് പദ്ധതി പൂർത്തികരിച്ചത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കുമെന്നും സാഹസികതയും കൗതുകവും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും വിന്റർ വണ്ടർലാൻഡ് നൽകുകയെന്നും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു.