കോവിഡിന്‍റെ പുതിയ വകഭേദം; ഏഴ് ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഒമാൻ

കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു

Update: 2021-11-27 08:00 GMT
Editor : Jaisy Thomas | By : Web Desk

സൗത്ത് ആഫ്രിക്ക, നമീബിയ ,സിംബാവേ, മൊസാമ്പിക്, ബോത്സ്വാന, ലെസോത്തോ ,ഇസ് വന്തി നി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് സുപ്രിം കമ്മിറ്റി വിലക്കേർപ്പെടുത്തിയത് . ഇവിടങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം പകരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് , ഇസ്രയേൽ , ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

വുഹാനിൽ കണ്ടെത്തിയ കോറോണ വൈറസിനെക്കാളും പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയവകഭേദം. 50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കിയിരുന്നു. യുകെ, ജർമ്മനി, ഇറ്റലി, ഇസ്രായേൽ, ജപ്പാൻ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക്​ സൗദി അറേബ്യയും ബഹ്​റൈനും താൽക്കാലിക വി​ലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News