ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിലെ നിസ്‌വയിൽ മരിച്ചു

ഹരിപ്പാട് സ്വദേശി വലക്കോട്ടു വടക്കേതിൽ സുനിൽ (64) ആണ് മരിച്ചത്

Update: 2025-11-25 14:22 GMT
Editor : Mufeeda | By : Web Desk

മസ്‌കത്ത്: ‌ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഒമാനിലെ നിസ്‌വയിൽ മരിച്ചു. ഹരിപ്പാട്, കുമാരപുരം സ്വദേശി വലക്കോട്ടു വടക്കേതിൽ ആനന്ദ രാജൻറെ മകൻ സുനിൽ (64) ആണ് മരിച്ചത്. ഏറെകാലമായി കുടുംബത്തോടൊപ്പം ഒമാനിൽ താമസിക്കുന്ന സുനിൽ നിസ്‌വയിൽ ബിസിനസ് ചെയ്‌തുവരികയായിരുന്നു.

മാതാവ്: വാസന്തി, ഭാര്യ: ആശ, മകൻ: ആദിത്യ. മസ്‌കത്ത് അസൈബ എക്സ്പ്രസ്സ്‌ ഹൈവേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിസ്‌വയിലെ സാമൂഹ്യ പ്രവർത്തകരുടേയും മസ്‌കത്ത് കെഎംസിസിയുടേയും നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News