ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന കേസുകൾ വർധിക്കുന്നു

വാഹനമിടിച്ചുള്ള അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും പലപ്പോഴും ഡ്രൈവർമാരുടെ അശ്രദ്ധയാണ് ദുരന്തത്തിലേക്ക് നയിക്കുന്നത്. പ്രധാന പാതകളിലടക്കം റോഡ് മുറിച്ചുകടക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.

Update: 2022-09-11 19:03 GMT

മസ്‌കത്ത്: ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന കേസുകൾ വർധിക്കുന്നതായി കണക്കുകൾ. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വാഹനമിടിച്ചുള്ള കേസുകളിൽ 12.9 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. 2020ൽ വാഹനമിടിച്ച് 297 കേസുകളാണ് ഒമാനിൽ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. 93 ജീവനുകൾ പൊലിയുകയും ചെയ്തു. ഇവരിൽ 79 പേർ പുരുഷന്മാരും 14 പേർ സ്ത്രീകളുമാണ്. റോഡുകളിലടക്കം വന്ന വികസന പ്രവൃത്തികൾ റോഡപകടങ്ങൾ കുറക്കുകയും ചെയ്തു.

വാഹനമിടിച്ചുള്ള അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും പലപ്പോഴും ഡ്രൈവർമാരുടെ അശ്രദ്ധയാണ് ദുരന്തത്തിലേക്ക് നയിക്കുന്നത്. പ്രധാന പാതകളിലടക്കം റോഡ് മുറിച്ചുകടക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. അശ്രദ്ധയോടെയോ മുൻകരുതലില്ലാതെയോ വാഹനം ഓടിച്ചാൽ ഒരു മാസംവരെയുള്ള തടവും 300 റിയാലിൽ കൂടാത്ത പിഴയുമാണ് ശിക്ഷ. വാഹനമിടിച്ച് പരിക്കേറ്റയാൾക്ക് ജോലിയിൽനിന്ന് 30 ദിവസത്തിൽ കൂടുൽ വിട്ടുനിൽക്കുകയോ മറ്റോ ചെയ്യേണ്ടി വരികയാണെങ്കിൽ ഡ്രൈവർക്ക് മൂന്ന് മാസം വരെയുള്ള തടവും 500 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും. അപകടം ഇനി ഒരു വ്യക്തിയുടെ മരണത്തിൽ കലാശിച്ചാൽ, ഡ്രൈവർക്ക് മൂന്ന് മാസം മുതൽ ഒരു വർഷത്തിൽ കൂടാത്ത തടവും 2,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News