ഗ​ൾ​ഫ്​ മാ​ധ്യ​മത്തി​ന്‍റെ മസ്കത്ത്​ സിറ്റി പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തുടക്കം

വേൾഡ്​ മലയാളി ഫെഡറേഷൻ ​ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ വരിചേർന്ന്​ ഉദ്​ഘാടനം ചെയ്തു.

Update: 2024-02-14 17:50 GMT

മ​സ്ക​ത്ത്​: നാ​ട്ടി​ലെ​യും പ്ര​വാ​സ ലോ​ക​ത്തെ​യും വി​ശേ​ഷ​ങ്ങ​ൾ വി​ശ്വാ​സ്യ​ത​യോ​ടെ വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’ത്തി​ന്‍റെ ‘മസ്കത്ത്​ സിറ്റി’ പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. വേൾഡ്​ മലയാളി ഫെഡറേഷൻ ​ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ വരിചേർന്ന്​ ഉദ്​ഘാടനം ചെയ്തു. ഗൾഫ്​ മാധ്യമം റസിഡന്‍റ്​ മാനേജർ ഷക്കീൽ ഹസ്സൻ പത്രം കൈമാറി. ഗൾഫ്​ മാധ്യമം ഓഫിസിൽ നടന്ന ചടങ്ങിൽ സർക്കുലേഷൻ കോർഡിനേറ്റർ മുഹമ്മദ്​ നവാസ്​, വേൾഡ്​ മലയാളി ഫെഡറേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

‘മസ്കത്ത്​ സിറ്റി’ സർക്കുലേഷൻ കാമ്പയിൻ ഫെബ്രുവരി 15മുതൽ 29വരെയാണ്​ നടക്കുക​. പതിവുപോലെ ഇപ്രാവശ്യവും വായനക്കാർക്ക്​ ആകർഷകമായ ഇളവുകളും സമ്മാനങ്ങളുമാണ്​ ഒരുക്കിയിട്ടുള്ളത്​. പത്രത്തിന്​ ഒരു വർഷത്തേക്ക്​ 39 റിയാലാണ്​ വരിസംഖ്യ. ഇതിൽ വരിചേരുന്നവർക്ക്​ അബീർ ഹോസ്​പിറ്റൽ നൽകുന്ന പത്ത്​ റിയാലിന്‍റെ ഹെൽത്ത്​ ചെക്കപ്പ് വൗച്ചർ, പെൻഗ്വിൻ ​ഫ്രൈഡ്​ ചിക്കന്‍റെ മൂന്ന്​ റിയാലിന്‍റെ ഫുഡ്​ കൂപ്പൺ എന്നിവ നൽകും. ഇതിനുപുറമെ ഒരു വർഷത്തേക്ക്​ കുടുംബം മാഗസിൻ സൗജന്യമായി ലഭിക്കുകയും ചെയ്യും.

കുടുംബം മാഗസിന് വരിചേരുന്നവർക്ക് ​ ഇൻസ്റ്റന്‍റ്​ ഓഫറാണുള്ളത്. ഒരു വർഷത്തേക്ക് നാല്​ റിയാലാണ്​ വരിസംഖ്യ. ​ ഇതിന്‍റെ കൂടെ പെൻഗ്വിൻ ​ഫ്രൈഡ്​ ചിക്കന്‍റെ മൂന്ന്​ റിയാലിന്‍റെ ഫുഡ്​ കൂപ്പണും നൽകും. ഒ​മാ​നി​ൽ​നി​ന്ന്​ ​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ പ​​ത്ര​മാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’. വ​രി​ചേ​രു​ന്ന​തി​നാ​യി 95629600, 24811085 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News