ഐഎംഐ സലാല ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

Update: 2025-04-18 14:32 GMT
Editor : Thameem CP | By : Web Desk

സലാല: ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ഐ.എം.ഐ സലാല പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. അർഷദ്, കെ.മുഹമ്മദ് സാദിഖ്, കെ ജെ സമീർ, ഷാജി കമൂന, കബീർ കണമല, തസ്‌റീന എന്നിവർ സംസാരിച്ചു. ഹജ്ജിന് പോകുന്ന സംഘത്തിൽ സാമൂഹ്യ പ്രവർത്തകരായ സജീബ് ജലാൽ, ഡോ:സമീറ സിദ്ദീഖ്, റിസ ഹുസ്‌നി, എൻ. അബ്ദു റഹ്‌മാൻ എന്നിവരും ഉൾപ്പെടുന്നു. ജി.സലിംസേട്ട്, ജെ.സാബുഖാൻ, റജീന ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News