ഒമാനിലെ വൈദ്യുതി ഉത്പാദനത്തിൽ വർധന

കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത് മസ്‌കത്ത് ഗവർണറേറ്റ്

Update: 2025-07-13 15:30 GMT

മസ്‌കത്ത്: ഒമാനിലെ വൈദ്യുതി ഉത്പ്പാദനത്തിൽ 11 ശതമാനത്തിന്റെ ശ്രദ്ധേയമായ വർധന. ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത് മസ്‌കത്ത് ഗവർണറേറ്റാണ്. എന്നാൽ ദോഫാർ ഗവർണറേറ്റിൽ 4.5% ഇടിവ് രേഖപ്പെടുത്തി.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കു പ്രകാരം 2025 ഏപ്രിൽ അവസാനത്തോടെ ഒമാനിലെ മൊത്തം വൈദ്യുതി ഉത്പാദനം 11% ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. മണിക്കൂറിൽ 13,479.8 ജിഗാവാട്ട് ആണ് ഉത്പാദനം. 2024 ലെ ഇതേ കാലയളവിൽ ഇത് 12,142.3 ജിഗാവാട്ട് ആയിരുന്നു.

195.9% എന്ന ഏറ്റവും ഉയർന്ന ഉത്പാദന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത് മസ്‌കത്ത് ഗവർണറേറ്റാണ്. ഇവിടെ ഉത്പാദനം മണിക്കൂറിൽ 93.9 ജിഗാവാട്ടിലെത്തി. വടക്കൻ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിലും 2.8% വർധനവ് ഉണ്ടായിട്ടുണ്ട്. നോർത്ത്, സൗത്ത് ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലെ മൊത്തം വൈദ്യുതി ഉത്പാദനം മണിക്കൂറിൽ 7,970.9 ജിഗാവാട്ടിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.7% വർധനവാണിത്. എന്നാൽ ദോഫാർ ഗവർണറേറ്റിൽ വൈദ്യുതി ഉത്പാദനത്തിൽ 4.5% ഇടിവ് രേഖപ്പെടുത്തി. അൽ വുസ്ത ഗവർണറേറ്റിലും 3.2% ഇടിവ് രേഖപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News