പക്ഷാഘാതം കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
15 വർഷമായി സാദ അൽ മഹ പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു
Update: 2025-07-15 15:22 GMT
സലാല: കണ്ണൂർ ഉരുവച്ചാൽ കയനി സ്വദേശി അഞ്ജനം കുഴിക്കൽ വീട്ടിൽ അനിൽ കുമാർ (59) ഒമാനിലെ സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
15 വർഷമായി സാദ അൽ മഹ പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റീജ. ഒരു മകനും മകളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവഹികൾ അറിയിച്ചു.