ഒമാനിൽ കോഫി ഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി
ഏറെ കാലം ഒമാനിൽ പ്രവാസിയായിരുന്നു
Update: 2025-07-13 11:02 GMT
മസ്‌കത്ത്: ഒമാനിലെ റുവിയിൽ കോഫി ഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തലശ്ശേരി പുന്നോൽ റഹ്‌മ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ.പി. അഷറഫാണ് മരിച്ചത്.
പുന്നോൽ തണൽ ഫൗണ്ടേഷൻ ഗ്രൂപ്പ് അംഗവും പുന്നോൽ ബൈത്തുസകാത്ത് ഉപദേശകസമിതി അംഗവുംകൂടിയായിരുന്ന അഷറഫ് ഏറെ കാലം ഒമാനിൽ പ്രവാസിയായിരുന്നു. ഖബറടക്കം പുന്നോൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.