Writer - razinabdulazeez
razinab@321
സലാല: കണ്ണൂർ മയ്യിൽ കണ്ടക്കൈ സ്വദേശി വടക്കേടത്തിൽ അബ്ദുൽ കരീം (48) നാട്ടിൽ നിര്യാതനായി. അർബുദ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി സലാല സെൻ്ററിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ നസീമ. ഷഹാന, ഷിഫാന എന്നിവർ മക്കളാണ്. മൂത്ത മകൾ ഷഹാന ഭർത്താവിനൊപ്പം സലാലയിലാണുള്ളത്. മൃതദേഹം കണ്ടക്കൈ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകീട്ട് ഖബറടക്കും.