മബേല കെഎംസിസി വിമൻ ആൻഡ് ചിൽഡ്രൻ വിങ് നിലവിൽ വന്നു

Update: 2025-01-18 10:17 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വിമൻ ആൻഡ് ചിൽഡ്രൻ വിങ് നിലവിൽ വന്നു. നഫ്ല റാഫിയാണ് കൺവീനർ. കോ കൺവീനറായി റഫ്സി ഫൈസൽ, ട്രഷററായി ഷംന ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ അറഫാത്ത് എസ്വി അധ്യക്ഷത വഹിച്ച യോഗം ഇബ്രാഹിം ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. ഡോക്ടർ സുരയ്യ കരീം അവതരിപ്പിച്ച ആരോഗ്യ ക്ലാസും സംഘടിപ്പിച്ചിരുന്നു. മെഗാമീൻസ് ക്യൂബ് കുറഞ്ഞ സമയം കൊണ്ട് സോൾവ് ചെയ്ത ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ആഖിൽ മുഹമ്മദ് അബ്ദുൽറഹമാനെ ചടങ്ങിൽ ആദരിച്ചു. സഫീർ സ്വാഗതവും അനസുദ്ധീൻ കുറ്റ്യാടി നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News