കെഎസ്‌കെ ‘സലാലയുടെ മനോഹാരിത’ എന്ന തലക്കെട്ടിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു

സ്ത്രീ പുരുഷ ഭേദമന്യേ 18 വയസ്സിന് മുകളിലുള്ള സലാലയിലെ എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം

Update: 2025-11-02 16:33 GMT

സലാല: കോഴിക്കോട്‌ സൗഹൃദക്കൂട്ടം സലാലയിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. 'സലാലയുടെ മനോഹാരിത' എന്ന വിഷയത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ 18 വയസ്സിന് മുകളിലുള്ള സലാലയിലെ എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരിക്കുന്നവർ നവംബർ 10ന് മുമ്പ്‌ 97406786 / 92876687 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെണമെന്ന് ജനറൽ സെക്രട്ടറി എ പി കരുണൻ അറിയിച്ചു. കെ എസ്‌ കെ വനിത വേദിയാണ് മത്സരം ഒരുക്കുന്നത്‌. വനിതാ കോ ഓർഡിനേറ്റർമാരായ അർച്ചന പ്രശാന്ത്, ഫസീല നസീർ എന്നിവർ സംബന്ധിച്ചു

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News