മലർവാടി ബാലോത്സവം മെയ് മൂന്നിന്; രജിസ്‌ട്രേഷൻ ആരംഭിച്ചു

നാല് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കായാണ് ബാലോത്സവം ഒരുക്കുന്നത്.

Update: 2024-04-22 15:43 GMT

സലാല: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന കൂട്ടികളുടെ ഉത്സവമായ ബാലോത്സവം2024 മെയ് മൂന്നിന് നടക്കും. നാല് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കായാണ് ബാലോത്സവം ഒരുക്കുന്നത്. കുട്ടികളുടെ കായിക മാനസിക വളർച്ച സാധ്യമാകുന്ന നവീനമായ പന്ത്രണ്ട് മത്സരങ്ങളാണ് സലാല പബ്ലിക് പാർക്കിൽ ഒരുക്കുകയെന്ന് കൺവീനർ മുസാബ് ജമാൽ പറഞ്ഞു. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

ഇതിനായി വിപുലമായ സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫസ്‌ന അനസ്, റമീസ റഊഫ്, മൻസൂർ വേളം, സലീം സേട്ട്, സാഗർ അലി, നൗഷാദ് മൂസ, കെ.ജെ.സമീർ,കെ.പി അൻസാർ, ഉസ്മാൻ കളത്തിങ്കൽ, ഇ.എം മുനീർ, കെ.പി.അർഷദ് എന്നിവരെ വിവിധ വകുപ്പ് കോർഡിനേറ്റർമാരായി തെരഞ്ഞെടുത്തു.

ഗൂഗിൾ ഫോം (https://tinyurl.com/balolsavam2024 ) വഴിയുള്ള രജിസ്‌ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 93596396, 77470627 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News