ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്

Update: 2022-06-30 19:44 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ആരോഗ്യസ്ഥാപനങ്ങളിൽ വീണ്ടും മാസക് നിർബന്ധമാക്കി അധികൃതർ. കോവിഡ് പടരാനുള്ള സാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരും രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

ബൂസ്റ്റർ ഡോസെടുക്കാൻ ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കൺട്രോൾ പുതുതായി പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മുതൽ ഒമ്പതു മാസംവരെ കഴിഞ്ഞവർക്ക് ബുസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. സംശയാസ്പദമായ കേസുകൾ നേരത്തെ തന്നെ പരിശാധിച്ച് ഐസോലേറ്റ് ചെയ്യണം. ഇത് വലിയ ഒരു വിഭാഗത്തിലേക്ക് അണുബാധയുടെ വ്യാപനം തടയാൻ സഹായകമാകും.

അനാവശ്യമായ കൂടിച്ചേരലുകൾ തടയുക, ആവശ്യമുള്ളവർക്ക് അസുഖ അവധി അനുവദിക്കുക, ആശുപത്രികളിൽ സന്ദർശകരെ കുറയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ ഒത്തുചേരലും പരിപാടികളും യാത്രകളും മറ്റും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെയായി ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News