വെള്ളപ്പൊക്കത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഒമാൻ

80 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ചു

Update: 2023-09-20 04:06 GMT

വെള്ളപ്പൊക്കത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾ സഹായ ഹസ്തവുമായി ഒമാൻ. 80 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായവും എത്തിച്ചു.

ലിബിയൻ റെഡ് ക്രസന്റിന് ആണ് സഹായങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു. ലിബിയയിലേക്ക് സഹായമെത്തിക്കാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അടിയന്തിര നിർർദ്ദേശം നൽകിയിരുന്നു.

സംഭവത്തിൽ അനുശോചിച്ച് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് കേബിൾ സന്ദേശവും അയച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News