തുർക്കിയിലേക്കും സിറിയയിലേക്കും ഒമാൻ വൈദ്യസഹായവും രക്ഷാപ്രവർത്തകരെയും അയച്ചു

Update: 2023-02-09 04:12 GMT

ഭൂകമ്പം നാശംവിതച്ച സിറിയയിലെയും തുർക്കിയയിലെയും വിവിധ പ്രദേശങ്ങളിലേക്ക് വൈദ്യസഹായവും രക്ഷാപ്രവർത്തകരെയും അയച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ നിർദ്ദേശത്തെ തുടർന്നാണിത്.

തെക്കൻ തുർക്കിയയിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിൽ നിന്നുള്ള സേന പങ്കെടുക്കും. തുർക്കിയിലും സിറിയയിലുമായി മെഡിക്കൽ ഉപകരണങ്ങളും മറ്റു വസ്തുക്കളും വിതരണം ചെയ്യും.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News