വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ തുക; ഒമാൻ പൊതു ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

1.3 ശതകോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്നതാണ് ഈ വർഷത്തെ പൊതു ബജറ്റ്

Update: 2023-01-01 18:22 GMT
Advertising

ഈ വർഷത്തെ പൊതു ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ തരിഖ് അംഗീകാരം നൽകി. 1.3 ശതകോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്നതാണ് ഈ വർഷത്തെ പൊതു ബജറ്റ്. ഈ വർഷം 12.950 ശതകോടി റിയാലിന്റെ പൊതു ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റിനെക്കാൾ ഏഴ് ശതമാനം കൂടുതലാണ്. ഈ വർഷം 11.650 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നു.

ബജറ്റിൽ വിദ്യാഭ്യാസത്തിനാണ് ഏറ്റവും വലിയ തുക വകയിരുത്തിയിരിക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ 15 പുതുതായി സ്‌കൂളുകൾ നിർമിക്കും. നിരവധി ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, റോഡുകൾ ഇരട്ടിപ്പിക്കൽ, നാച്യുറൽ പാർക്ക്, ഡാം, മഹൂത്ത് വിലായത്തിൽ മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കൽ എന്നിവയും ബജറ്റിലുണ്ട്. പ്രകൃത വാതക മേഖല പൂർണ്ണമായി നിയന്ത്രിക്കാനായി ഇൻറഗ്രേറ്ററ്റ് ഗ്യാസ് കമ്പനി സ്ഥാപിക്കുന്നത് ഗവൺമെൻറിന്റെ പരിഗണനയിലുണ്ട്. ബിസിനസ് അനുകൂല സാഹചര്യം ഉണ്ടാക്കാൻ 35 പുതിയ നിയമങ്ങളും നടപ്പാക്കും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News