ഒമാനിലെ സീബില്‍ ബസ് അപകടം; 22 പേർക്ക് പരിക്ക്
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2023-01-17 04:07 GMT
മസ്കത്ത്: ഒമാനിലെ സീബിലുണ്ടായ ബസപകടത്തിൽ 22 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയാണ് മസ്‌കത്ത് ഗവർണറേറ്റിലെ വിലായത്ത് സീബിൽ അപകടം നടന്നത്.
ബസിൽ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
Summary: Over 20 passengers injured in Muscat bus accident