ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ പരാതിയുമായി രക്ഷിതാക്കൾ

സ്വകാര്യ ട്യൂഷൻ നൽകുന്നതിന് ഡയറക്ടർ ബോർഡിന്റെ കർശന വിലക്കുണ്ട്

Update: 2023-09-08 02:54 GMT

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ചില അധ്യാപകര്‍ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതിന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ കർശന വിലക്കുണ്ട്. കെ ജി മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളിലെ അധ്യാപകർക്ക് പുറമെ സംഗീതം, കായികം, ചിത്ര രചന, നൃത്തം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും നിയന്ത്രണം ബാധകമാണ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് പരാതിയിൽ നൽകിയിട്ടുണ്ട്.

Advertising
Advertising

സിബിഎസ്ഇ 39ാാം വകുപ്പ് പ്രകാരം അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിയമവിരുദ്ധമാണ്. സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികളാണ് സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്നവരിൽ ഏറെയും. 20 മുതൽ 40 റിയാൽ വരെയാണ് ഒരു മാസം ഫീസ് ഈടാക്കുന്നത്.

40 മുതൽ 50 വരെ വിദ്യാർഥികൾ ഇത്തരത്തിൽ ഒരു അധ്യാപകന് കീഴിൽ തന്നെ പഠനം നടത്തുന്നുണ്ട് .ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ തലസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്‌കൂൾ സമയത്തിന് ശേഷവും സൗജന്യമായി വിദ്യാർഥികൾക്ക് പഠനത്തിന് നേരത്തെ അവസരം ഒരുക്കിയിരുന്നു. ഇത് തുടരണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News