പ്രവാസി വെൽഫെയർ സലാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

വിമൻസ് ജസ്റ്റിസ് മൂവ്‌മെൻറ് കേരള അധ്യക്ഷ ജബീന ഇർഷാദ് വീഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Update: 2022-08-21 17:01 GMT
Advertising

സലാല: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സലാലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിമൻസ് ജസ്റ്റിസ് മൂവ്‌മെൻറ് കേരള അധ്യക്ഷ ജബീന ഇർഷാദ് വീഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഉയർന്നുവരുന്ന വംശീയ വിവേചനങ്ങൾക്കെതിരെയും അവകാശനിഷേധങ്ങൾക്കെതിരെയും ജനകീയ പ്രതിഷേധനിര ഉയർന്നു വരണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഇന്ത്യൻ വെൽഫെയർ ഫോറം എന്നറിയപ്പെട്ടിരുന്ന സംഘടന പ്രവാസി വെൽഫെയർ, സലാല എന്ന് പുനർനാമകരണം ചെയ്യുകയും ലോഗോ പ്രകാശം നിർവഹിക്കുകയും ചെയ്തു. പ്രസിഡന്റ കെ.ഷൗക്കത്തലി ലോഗോ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം വൈസ് പ്രസിഡൻറ് വഹീദ് ചേന്ദമംഗല്ലൂർ നിർവഹിച്ചു .ടീം വെൽഫെയർ ക്യാപ്റ്റൻ സജീബ് ജലാൽ കാമ്പയിൻ വിശദീകരണവും നടത്തി.

പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്നവർക്ക് സ്വീകരണവും അംഗത്വ കാർഡ് വിതരണവും വനിത കോർഡിനേറ്റർ തസ്‌റീന ഗഫൂർ നിർവ്വഹിച്ചു. ദേശസ്‌നേഹ ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സാജിത ഹാഫീസ് സ്വാഗതവും മുസമ്മിൽ മുഹമ്മദ് നന്ദിയും പറഞ്ഞു. സബീർ പി.ടി, മുസ്തഫ പൊന്നാനി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News