സലാല കോൺസുലാർ ക്യാമ്പിലെത്തിയത് നിരവധി പേർ
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ശിർസാത് നേതൃത്വം നൽകി
Update: 2025-06-21 15:34 GMT
സലാല: ഇന്ത്യൻ എംബസി, സോഷ്യൽ കബ്ബുമായി സഹകരിച്ച് സലാലയിൽ നടത്തിയ കോൺസുലാർ ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. ക്ലബ്ബ് ഹാളിൽ ഹാളിൽ നടന്ന ക്യാമ്പിന് എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ശിർസാത് നേതൃത്വം നൽകി. ശിവശങ്കർ ശർമ്മ (അറ്റാഷെ കോൺസുലാർ), ശൈലേന്ദ്ര കുമാർ (അറ്റാഷെ കോൺസുലാർ), ബി.എൽ.എസ് പ്രതിനിധി അനിൽ കുമാർ എന്നിവരും സംബന്ധിച്ചു.
അറ്റസ്റ്റേഷൻ, എൻ.ആർ.ഐ സർട്ടിഫിക്കറ്റ് കൂടാതെ പാസ്‌പോർട്ട് സേവനങ്ങൾ എന്നിവയാണ് പ്രധാനമായും നടന്നത്. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം വരെ നീണ്ടു. സലാല കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, മറ്റ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.