എസ്.ഐ.സി സലാല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാലയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിനെയും പ്രസിഡന്റായി അബ്ദുൽ അസീസ് ഹാജി മണിമലയെയുമാണ് തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി റഈസ് ശിവപുരവും ട്രഷറർ വി.പി.അബ്ദുസലാം ഹാജിയുമാണ്. വൈസ് പ്രസിഡന്റുമാർ ; അബ്ദുൽ ഹമീദ് ഫൈസി, മൊയ്തീൻ കുട്ടി ഫൈസി, അലി ഹാജി എളേറ്റിൽ, റഷീദ് കൽപറ്റ. സെക്രട്ടറിമാർ : അഷ്‌റഫ് മംഗലാപുരം, അബ്ദുറസാഖ്, റഹ്‌മത്തുള്ള മാസ്റ്റർ, ഹസൻ ഫൈസി, അബ്ദുൽ ഫത്താഹ് (സ്‌കൂൾ മദ്‌റസ കൺവിനർ)
അൽ മദ്‌റസത്തുസ്സുന്നിയ്യയിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷതയും അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനവും നിർവഹിച്ചു. വിപി അബ്ദുസ്സലാം ഹാജി, അബ്ദുല്ല അൻ വരി,ശുഐബ് മാസ്റ്റർ, ഹാഷിം കോട്ടക്കൽ, നാസർ കമൂന എന്നിവർ സംസാരിച്ചു. റഹ്‌മത്തുള്ള, മുസ്തഫ അരീക്കോട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഷീദ് കൈനിക്കര സ്വാഗതവും റഈസ് ശിവപുരം നന്ദിയും പറഞ്ഞു.