ഏഷ്യാകപ്പ് ഹേക്കി സെമി ഫൈനലിൽ ഇന്ത്യയെ സൗത്ത് കൊറിയ നേരിടും

Update: 2023-05-30 18:19 GMT
Advertising

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ തെക്കൻ കൊറിയയെ നേരിടും. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് ആൻഡ് കൾച്ചറൽ കോംപ്ലക്‌സിൽ വൈകിട്ട് 6.30ന് ആണ് മത്സരം.

ഒമ്പത് മണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ പാക്കിസ്ഥാൻ മലേഷ്യയുമായും ഏറ്റു മുട്ടും. പ്രാഥമിക റൗണ്ടിൽ ഒരു മത്സരവും തോറ്റിട്ടില്ല എന്ന ആത്മ വിശ്വാസത്തോടെയാണ് ഇന്ത്യൻ കൗമാരപ്പട ഇറങ്ങുന്നത്.

ആദ്യ റൗണ്ടിൽ 39 ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ അടിച്ച് കൂട്ടിയത്. വഴങ്ങിയതാകട്ടെ രണ്ട് ഗോളുകളും. പൂൾ ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയയുടെ വരവ്. 18 ഗോളുകൾ നേടിയപ്പോർ രണ്ടെണ്ണം വഴങ്ങുകയും ചെയ്തു.

കണക്കുകളിലെ കളികളിൽ ഇന്ത്യക്കാണ് മുൻതൂക്കമെങ്കിലും തങ്ങളുടെ ദിനത്തിൽ ആരേയും തേൽപിക്കാൻ കഴിവുള്ളവരാണ് കൊറിയൻ പട. അതുകൊണ്ടുതന്നെ വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും കോച്ച് സി.ആർ കുമാർ കുട്ടികളെ കളത്തിലിറക്കുക. ആറു ഗോളുമായി ടൂർണമെൻറിൽ ടോപ്‌സ്‌കോർ പട്ടികയിൽ മുന്നിൽ നൽകുന്നത് അരിജിത് സിങ്ങാണ്. മലയാളികളടക്കമുള്ള പ്രവാസികൾ കളികാണാനെത്തെുന്നത് ഇന്ത്യൻ ടീമിന് ആത്മ വിശ്വാസം നൽകുന്ന ഘടകമാണ്.

പ്രഥമിക റൗണ്ടിലെ ഇന്ത്യ-പാക്ക് മത്സരം കാണാൻ നിരവധി ആളുകൾ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. രണ്ടാം സെമിയിൽ കളിക്കുന്ന ഇരു ടീമുകളും ടുർണമെൻറിൽ ഇതുവരെ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഈ മത്സരം തീപാറുമെന്നുറപ്പാണ്. ഫൈനൽ മത്സരം ജൂൺ ഒന്ന് രാത്രി എട്ടിനാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News