ഒമാനിൽ വേനൽ മാസങ്ങളിൽ വൈദ്യുതി, വെള്ള നിരക്കുകൾ കുറക്കാൻ സുൽത്താന്‍റെ നിർദ്ദേശം

ഈ വർഷം മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക

Update: 2023-06-01 18:42 GMT
Advertising

മസ്കത്ത്: വേനൽ മാസങ്ങളിൽ വൈദ്യുതി,വെള്ള നിരക്കുകൾ 15 ശതമാനം കുറക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശം. ഈ വർഷം മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കുറഞ്ഞ വരുമാനക്കാർക്കാണ് നിരക്കിളവിന്‍റെ ആനുകൂല്യം പൂർണമായി കിട്ടുക. ഒമാനിൽ പാർപ്പിട നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഭവന നിർമാണ പദ്ധതികൾക്കായി 26.4 ദശലക്ഷം റിയാലിന്‍റെ സാമ്പത്തിക സഹായത്തിനും സുൽത്താന്‍റെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭ യോഗം അംഗീകാരം നൽകി.

ഒമാൻ ഫ്യൂച്ചർ ഫണ്ട് എന്ന പേരിൽ നിക്ഷേപ ഫണ്ട് ആരംഭിക്കാനും സുൽത്താൻ നിർദ്ദേശിച്ചു. തൊഴിലില്ലാത്തവർക്ക് നൽകിവരുന്ന തൊഴിൽ സുരക്ഷ ആനുകൂല്യം സ്വകാര്യ മേഖലയിൽനിന്ന് പിരിച്ച് വിട്ടവർക്കും നൽകാനും തീരുമാനമായി.

ദേശീയ തലത്തിൽ വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്താനായി 2023-2027 കാലയളവിലേക്ക് സ്കോളർഷിപ്പ് നടപ്പാക്കും. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഗോതമ്പ് കൃഷിയുടെ പ്രോത്സാഹനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.സുൽത്താൻ ഹൈതം സിറ്റിയിൽ അന്താരാഷ്ട്ര ഉന്നത ഗുണ നിലവാരത്തിലുള്ള ദേശീയ ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനും മന്ത്രി സഭ അനുമതി നൽകി.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News