ഒമാനിലുള്ളവരേ... ഇന്ന് കാണാം, സൂപ്പർമൂൺ...

2025 ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചന്ദ്രൻ നഗ്‌നനേത്രം കൊണ്ട് കാണാം

Update: 2025-11-05 13:04 GMT

മസ്‌കത്ത്: 2025 ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പർമൂൺ - ബീവർ സൂപ്പർമൂൺ - ഇന്ന് രാത്രി ഒമാനിലും കാണും. ഇന്ന് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്ന് ഒമാൻ സൊസൈറ്റി ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് അറിയിച്ചു. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 356,000 കിലോമീറ്റർ അകലെയായിരിക്കുമെന്നും പറഞ്ഞു. പതിവായുള്ളതിലും ഏകദേശം 30,000 കിലോമീറ്റർ അടുത്തായിരിക്കുമിത്.

''ഇന്ന് വൈകുന്നേരം സൂപ്പർമൂൺ നിരീക്ഷിക്കാൻ തയ്യാറാകൂ, ചന്ദ്രൻ അതിന്റെ പൂർണ ഘട്ടത്തോടെ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും'' സൊസൈറ്റി പറഞ്ഞു.

സാധാരണ പൂർണചന്ദ്രനേക്കാൾ ഏകദേശം 14 ശതമാനം വലുതും തിളക്കമുള്ളതുമായാണ് ഇന്ന് ദൃശ്യമാകുക. വൈകുന്നേരം 5:10 ന് കിഴക്കൻ ആകാശത്ത് ചന്ദ്രൻ ഉദിക്കുമെന്നാണ് സൊസൈറ്റിയുടെ അഭിപ്രായപ്പെടുന്നത്. സുൽത്താനേറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നഗ്‌നനേത്രങ്ങൾക്ക് ഈ മനോഹരമായ കാഴ്ച ദൃശ്യമാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News