Writer - razinabdulazeez
razinab@321
സലാല: തമിഴ്നാട് തഞ്ചാവൂർ മതക്കോട്ടൈ റോഡ് ഇനയത്തുക്കൺപട്ടി സ്വദേശി നീതിപതി സിൻഹ (49) സലാലയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ഒനേക്ക് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം റൈസൂത്തിലാണ് അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടാങ്കറുമായി ഇടിക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. നീതിപതി സിൻഹയുടെ ഭാര്യ ഷീബ എബനേസർ സലാല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ അധ്യാപികയാണ്. രണ്ട് മക്കളാണുള്ളത്. നാട്ടിൽ പഠിക്കുന്ന കുട്ടികൾ അവധിക്കാലം ചിലവഴിക്കാൻ സലാലയിൽ ഉണ്ട്. സലാല ബെതേൽ ചർച്ച് സഭാംഗമാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.