തലശ്ശേരി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

Update: 2023-11-27 19:22 GMT

തലശ്ശേരി മുസ്ലിം വെൽഫയർ അസോസിയേഷൻ സലാലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ചേർന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി കെ. ഷബീറിനെയും ജനറൽസെക്രട്ടറിയായി അബ്ദുൽ ഗഫൂറിനെയും തെരഞ്ഞെടുത്തു. സയ്യദ് അസീം, എ. സൈഫുദ്ദീൻ, പി.കെ നസീർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. മുഹമ്മദ് റഫ്ഷിനാണ് ഖജാൻജി. 

അദ്നാൻ ബഷീർ, സ്വാലിഹ് കെ.പി, മുക്ഷിദ് കെ.ആർ എന്നിവർ ജോയിൻ സെക്രട്ടറിമാരാണ്. അഡ്വൈസറി ബോർഡ് : ഹംസ പിവി, ബഷീർ ടിപി , മുനീർ ടിപി. കൂടാതെ പതിനാറംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertising
Advertising

സംഗമം കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ സെക്രട്ടറി കെ.പി അർഷദ് പ്രഭാഷണം നടത്തി. ഹുസൈൻ കാച്ചിലോടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സംഗമത്തിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ തലശ്ശേരി നിവാസികൾക്ക് പതിറ്റാണ്ടുകളായി സഹായം ചെയ്യുന്ന അസോസിയേഷന്റെ റിപ്പോർട്ടും അവതരിപ്പിച്ചു. 2018-2023 കാലയളവിൽ ചികിത്സ, വിധവാ പെൻഷൻ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, വീട് റിപ്പയർ, മാസംതോറും തലശ്ശേരി ആശുപത്രിയിലെ ക്യാൻസർ പാലിയേറ്റീവിനുള്ള സഹായം എന്നിവ നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

കെ. ഷബീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ ഗഫൂർ സ്വാഗതവും സ്വാലിഹ് കെ.പി നന്ദിയും പറഞ്ഞു. റഷീദ് കൽപറ്റ ,ഡോ. നിഷ്താർ എന്നിവർ സംബന്ധിച്ചു. സലാലയിലെ തലശ്ശേരി നിവാസികളായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News