വാഹനപകടത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശി അസ്ഹറിന്റെ മൃതദേഹം മസ്കത്തിലെ ആമീറാത്ത് ഖബറിസ്ഥാനിൽ ഖബറടക്കി

വ്യാഴാഴ്ച ഖാബൂറയിലുണ്ടായ വാഹനപകടത്തിലാണ് അപ്രതീക്ഷിത വിയോഗം

Update: 2025-12-05 18:03 GMT

മസ്കത്ത്: ഒമാനിലെ ഖബൂറയിൽ കഴിഞ്ഞ ദിവസം വാഹനപകടത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശി അസ്ഹറിന്റെ മൃതദേഹം മസ്കത്തിലെ ആമീറാത്ത് ഖബറിസ്ഥാനിൽ ഖബറടക്കി. ഉച്ചയോടെ ഖാബൂറ ആശുപത്രിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ആമിറാത്തിലെ ഖബർസ്ഥാനിൽ എത്തിച്ചു. വൈകീട്ട് നടന്ന അന്ത്യകർമങ്ങളിൽ നൂറുകണക്കിന്പേർ പങ്കാളികളായി. മയ്യിത്ത് നമസ്കാരത്തിന് റഷീദ് നേതൃത്വം നൽകി. മരണാനന്തര നടപടി ക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ നേതൃത്വം നൽകി.

വ്യാഴാഴ്ച വൈകീട്ട് ഒമാനിലെ ഖാബൂറയിലുണ്ടായ വാഹനാപകടത്തിലാണ് അസ്ഹറിന്റെ അപ്രതീക്ഷിത വിയോഗം. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ ​വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ അസ്ഹർ മരണപ്പെട്ടിരുന്നു. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങവെയാണ് അപകടം. അസ്​ഹറിന്റെ പിതാവ് അബ്ദുൽ ഹമീദും ഒമാനിൽ ഇബ്രിയിൽ 1999ൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. താഹിറയാണ് മാതാവ്. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. സഹോദരങ്ങൾ: ശിഫ (അവി​ സെൻ ഫാർമസി, അവന്യൂസ് മാൾ ഗുബ്ര), അലീഫ (സുഹാർ).

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News