ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ചു; രണ്ട് ഏഷ്യൻ പൗരന്മാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മറ്റു അഞ്ച് വാഹനങ്ങളും നിസ്‌വ-മസ്‌കത്ത് റൂട്ടിലെ അപകടത്തിൽപ്പെട്ടു
Update: 2025-11-30 05:39 GMT
മസ്‌കത്ത്: ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് ഏഷ്യൻ പൗരന്മാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഷർഖിയ ഗവർണറേറ്റിലെ ബിദിയ പ്രദേശത്ത് സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലെ ബിദ്ബിദ്-ഷർഖിയ പാലത്തിനടിയിലാണ് രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. നിസ്‌വ-മസ്‌കത്ത് റൂട്ടിലെ അപകടത്തിൽ ഇതേ റോഡിൽ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങൾ കൂടി അപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു.
മരിച്ച രണ്ട് പേർ ഏഷ്യൻ പൗരന്മാരാണെന്നും നിരവധി പേർക്ക് വിവിധ തരത്തിലുള്ള പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നും ആർഒപി പറഞ്ഞു. അധികൃതർ പ്രദേശത്ത് നിന്ന് ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്.