ഒമാനിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്

ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ പെയ്തതിനാൽ വാദികൾ നിറഞ്ഞൊഴുകുകയാണ്

Update: 2022-06-25 18:36 GMT

ഒമാനിൽ കനത്ത മഴയെതുടർന്ന് നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. അലി ബിൻ നാസ്സറാണ് നിറഞ്ഞൊഴുകിയ വാദിയിൽനിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് കരക്കെത്തിച്ചത്. വെള്ളിയാഴ്ച ഒമാനിലെ ബഹ്ല വിലായത്തിലാണ് സംഭവം. കനത്ത മഴയിൽ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് കുട്ടികൾ കുടുങ്ങി കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെതന്നെ ധൈര്യം സംഭരിച്ച് കുത്തിയൊലിക്കുന്ന വാദിയിൽ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു. വാദിക്ക് സമീപത്ത്‌നിന്ന് കയറും മറ്റ് സൗകര്യങ്ങളും നൽകി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായി എത്തി. രക്ഷപ്പെടുത്തുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു. നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയത്.

Advertising
Advertising


Full View

ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ പെയ്തതിനാൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. വാദികൾക്ക് സമീപം ഇരിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ നിരീക്ഷണമെന്നും ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് വിടരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് വാദി മുറിച്ച് കടക്കുന്നത്. വാഹനവുമായി വാദിമുറിച്ച് കടക്കാൻ ശ്രമിച്ച സ്വദേശി പൗരനെതിരെ റോയൽ ഒമാൻ പൊലീസ് നടപടിയെടുത്തു. കൂടെയുള്ള യാത്രക്കാരുടെ ജീവിതവും അപകടപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.


Full View

youth rescues children trapped in a flooded Wadi in Oman

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News