സ്പോൺസറില്ലാതെ തന്നെ ഖത്തറിൽ കമ്പനി തുടങ്ങാം; നൂറ് ശതമാനം ഉടമസ്ഥതയില്‍ തന്നെ

ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു

Update: 2023-05-27 18:20 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തന്നെ ‌നൂറ് ശതമാനം ഉടമസ്ഥതയില്‍ ഇപ്പോള്‍ വിദേശികള്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാം. സ്പോണ്‍സറില്ലാതെ ലളിതമായ നിബന്ധനകളോടെ കമ്പനി തുടങ്ങാന്‍ സാധിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫെര്‍ഫെക്ട് പ്ലാന്‍ ഖത്തര്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ കൌസരി പറയുന്നു

മൂന്ന് മാര്‍ഗത്തിലൂടെയാണ് ഖത്തറില്‍ ഒരു പ്രവാസിക്ക് അല്ലെങ്കില്‍ വിദേശിക്ക് ബിസിനസ് തുടങ്ങാന്‍ സാധിക്കുക. ഇതില്‍ ചെറുകിട ബിസിനസുകാര്‍ ആശ്രയിച്ചിരുന്നത്. എംഒസിഐ വഴിയുള്ള 51 ശതമാനം ഖത്തരി ഉടമസ്ഥതയിലുള്ള സംവിധാനമാണ്. എന്നാല്‍ എംഒസിഐക്ക് കീഴില്‍ തന്നെ ഇപ്പോള്‍ നൂറ് ശതമാനം ഉടമസ്ഥതയില്‍ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും.

ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു. ഈ രണ്ട് കേന്ദ്രങ്ങള്‍ വഴിയും ബിസിനസ് തുടങ്ങുന്നതിന് ചില നിബന്ധനകൾ കൂടിയുണ്ട്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News