കണ്ണൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കണ്ണൂർ സ്വദേശിയാണ് വാഹനാപകടത്തിൽ മരിച്ചത്

Update: 2022-02-04 16:40 GMT
Editor : afsal137 | By : Web Desk

കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്‌നാസ് അബ്ദുല്ലയാണ് മരിച്ചത്.33 വയസായിരുന്നു. ഉംസൈദിൽ ഡെസേർട്ട് ഡ്രൈവിങ്ങിനിടെ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ അബ്‌നാസ് അബ്ദുല്ല സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നേരത്തെ ഹമദ് വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News