ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ വീണ്ടും അവസരം; ടിക്കറ്റ് ബുക്കിങ്ങില്‍ മുന്നില്‍ ഇന്ത്യയും

ജൂലൈ അഞ്ച് മുതലാണ് ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങുക

Update: 2022-06-30 07:41 GMT

ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരമൊരുങ്ങുന്നു. ജൂലൈ അഞ്ച് മുതലാണ് ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങുക. ആഗസ്റ്റ് 16 വരെ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം.

ജൂലൈ അഞ്ച് മുതല്‍ ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ടിക്കറ്റിന് അപേക്ഷിക്കാം. ഇന്ത്യന്‍ സമയം 2.30 മുതല്‍ ടിക്കറ്റ് ലഭിച്ചുതുടങ്ങും. ഇത്തവണ റാന്‍ഡം നറുക്കെടുപ്പിന് കാത്തിരിക്കേണ്ടതില്ല. ടിക്കറ്റ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ പണമടച്ച് സീറ്റുറപ്പിക്കാം. ആദ്യ ഘട്ട ബുക്കിങ്ങിന് ശേഷവും നറുക്കെടുപ്പ് വഴിയല്ലാതെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫിഫ അവസരമൊരുക്കിയിരുന്നു.

അതേ സമയം ഇതുവരെ 18 ലക്ഷം ടിക്കറ്റുകള്‍ ആരാധകര്‍ക്ക് നല്‍കിയതായി ഫിഫ അറിയിച്ചു. ആകെ 30 ലക്ഷത്തോളം ടിക്കറ്റുകളാണുള്ളത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ഫുട്‌ബോള്‍ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യക്കാര്‍. ഖത്തര്‍, കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി ഇന്ത്യ. സൌദി. സ്‌പെയിന്‍, യുഎഇ, അമേരിക്ക എന്നിവയാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ള മറ്റുരാജ്യങ്ങള്‍.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News