വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് എജ്യുക്കേഷന്‍ ഏബ്ള്‍ ഓള്‍ ഫൗണ്ടേഷന്‍ സഹായം

ഖത്തറടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെ 53 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്

Update: 2023-03-14 19:22 GMT
Advertising

ഖത്തര്‍: യുദ്ധവും പ്രകൃതി ദുരന്തവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് സഹായവുമായി എജ്യുക്കേഷൻ ഏബ്ൾ ഓൾ ഫൗണ്ടേഷൻ. ഖത്തറടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെ 53 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. യുദ്ധവും പ്രകൃതി ദുരന്തവും പട്ടിണിയും ഉൾപ്പെടെ ദുരിതങ്ങൾകാരണം വിദ്യഭ്യാസം അന്യമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് വെളിച്ചം നൽകുകയാണ് പദ്ധതി. ഇവർക്ക് വിദ്യാഭ്യാസവും അതുവഴി മികച്ച ജീവിതവും ഉറപ്പാക്കും.

ഏഴ് ലക്ഷത്തിലേറെ കുട്ടികൾക്ക് പ്രയോജനം ലഭിക്കും. ഖത്തർ ഡെവലപ്മെന്റ് ഫണ്ട്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് , എന്നിവർക്കൊപ്പം ആറ് പങ്കാളികൾ കൂടി പദ്ധതിയുടെ ഭാഗമാണ്. ശുദ്ധജലം, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷണം, ശരിയായ ശുചിത്വം എന്നിവ ഉറപ്പാക്കും. കൂടാതെ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കും. ദോഹയിൽ സമാപിച്ച അവികസിത രാജ്യങ്ങളെക്കുറിച്ച യു.എൻ സമ്മേളനത്തിൽ ഖത്തർ ഡെവലപ്മെന്റ് ഫണ്ട്, സെനഗൽ, ബംഗ്ലാദേശ്, ലൈബിരിയ, ബുർക്കിനഫാസോ എന്നിവരുമായി ഇ.എ.എ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News