ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടന യു.എൻ.ഐ.ക്യൂ റമദാൻ റിലീഫ് പദ്ധതി 'ഖത്‌റ' ശ്രദ്ധേയമായി

റമദാനിൽ മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പദ്ധതിയിൽ 600 പേർക്ക് സഹായം ലഭിച്ചു

Update: 2024-04-06 13:57 GMT
Advertising

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടന യു.എൻ.ഐ.ക്യൂവിന്റെ റമദാൻ റിലീഫ് പദ്ധതി 'ഖത്‌റ' ശ്രദ്ധേയമായി. ഖത്‌റ -സ്‌നേഹത്തിന്റയും, ആർദ്രതയുടെയും കുഞ്ഞു തുള്ളി എന്ന പേരിൽ തുടങ്ങിയ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർക്കും തൊഴിലാളികൾക്കുമിടയിൽ ഇഫ്താർ കിറ്റുകളും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവർക്കായി ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

ഈ വർഷത്തെ റമദാനിൽ മൂന്നു ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പദ്ധതിയിൽ 600 പേർക്ക് സഹായം ലഭിച്ചു. നമുക്കുള്ളതിൽ നിന്ന് സാധ്യമാകുന്ന ഒരു പങ്ക് ഏറ്റവും അർഹരായവർക്ക് നൽകുക എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുകയും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾക്ക് പ്രചോദനമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തറിലെ ഗവൺമെൻറ്, അർധ ഗവൺമെൻറ്, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന യു.എൻ.ഐ.ക്യൂ അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പദ്ധതിയുടെ വിജയത്തിന് കാരണമെന്ന് പ്രസിഡന്റ് ലുത്ഫി കലമ്പൻ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News