'നിക്ഷേപ സഹകരണം വർധിപ്പിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത ശേഷമാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബ്രിട്ടണിലെത്തിയത്

Update: 2022-05-24 19:19 GMT
Editor : afsal137 | By : Web Desk
Advertising

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ യൂറോപ്യൻ സന്ദർശനം തുടരുന്നു. ബ്രിട്ടണിലെത്തിയ അമീർ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപ പങ്കാളത്തത്തിനും ഊർജമേഖലയിലെ സഹകരണത്തിനും ധാരണാപത്രം ഒപ്പുവെച്ചു.

Full View

ലോക ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത ശേഷമാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബ്രിട്ടണിലെത്തിയത്. ഊർജം, രാഷ്ട്രീയം, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചയായി. നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഊർജ രംഗത്തെ സഹകരണത്തിനായി ഖത്തർ എനർജിയും ബ്രിട്ടീഷ് ബിസിനസ് ആന്റ് ഇൻഡസ്ട്രിയൽ എനർജി മന്ത്രാലയവും മറ്റൊരു ധാരണാപത്രത്തിലും ഒപ്പുവെച്ചു. ക്ലാരൻസ് പാലസിലെത്തിയ കിരീടാവകാശി ചാൾസ് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News