ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഖത്തര്‍

'പ്രതിരോധിക്കാനാവാത്ത ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഹീനവും ഭയാനകവുമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്'

Update: 2023-01-26 17:13 GMT
Advertising

വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. പ്രതിരോധിക്കാനാവാത്ത ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഹീനവും ഭയാനകവുമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

മനുഷ്യത്വത്തിന് നേരെയാണ് ഇസ്രയേലിന്റെ ആക്രമണം. സ്ത്രീകളും കുട്ടികളും വൃദ്ധരും ആശുപത്രികളും വരെ ആക്രമണത്തിന് ഇരയാകുന്നു. ലോകത്ത് എല്ലായിടത്തും മനുഷ്യ രക്തത്തിന് ഒരേ പവിത്രതയാണ്. അത് സ്ഥലങ്ങള്‍ മാറുന്നതിന് അനുസരിച്ച് വ്യത്യാസപ്പെടുന്നില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇതാണ് അധിനിവേശം നീതിക്കും ന്യായത്തിനും മേല്‍ അതിന്റെ കരുത്തുകാട്ടാന്‍ കാരണമെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.

ഇസ്രയേലില്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഫലസ്തീന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും ആക്രണം രൂക്ഷമായത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News