'പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം'; ക്യാമ്പയിന് തുടക്കം

Update: 2022-06-05 09:00 GMT

വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിനായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ക്യാമ്പയിന്‍ തുടങ്ങി. ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം എന്നി പേരിലാണ് ക്യാന്പയിന്‍ നടത്തുന്നത്. പ്രവാസി ക്ഷേമനിധി അപേക്ഷാഫോം സ്വീകരിച്ച് ഗ്രാന്റ്മാള്‍ റീജിയണല്‍ ഡയരക്ടര്‍ അഷ്‌റഫ് ചിറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരനിലേക്ക് എത്തിക്കുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ കാമ്പയിന്‍ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്‌കീം പ്രചരണോദ്ഘാടനം ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ നിര്‍വ്വവഹിച്ചു.

Advertising
Advertising

നോര്‍ക്ക അംഗത്വ പ്രചാരണം കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി അംഗങ്ങളെ ചേര്‍ക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും കീഴില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും അംഗത്വമെടുക്കാനുള്ള ബൂത്തുകളും ഒരുക്കും. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. താസീന്‍ അമീന്‍, മുഹമ്മദ് ഷരീഫ്, ഫൈസല്‍ എടവനക്കാട്, ഉവൈസ് എറണാകുളം എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News